Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Historic Victory

ബ്ലാ​സ്റ്റേ​ഴ്സി​ന് ച​രി​ത്ര ജ​യം

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ൾ 2025-26 സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്ക് ആ​ദ്യ ജ​യം.

എ​വേ പോ​രാ​ട്ട​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി 2-1ന് ​ബം​ഗ​ളൂ​രു എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. ബം​ഗ​ളൂ​രു​വി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ ജ​യ​മാ​ണ്.

27-ാം മി​നി​റ്റി​ൽ ഫാ​ലു എ​ൻ​ഡി​യെ​യു​ടെ സെ​ൽ​ഫ് ഗോ​ൾ ബം​ഗ​ളൂ​രു​വി​ലു ലീ​ഡ് ന​ൽ​കി. എ​ന്നാ​ൽ, 34-ാം മി​നി​റ്റി​ൽ ബ്രി​യാ​ൻ സാ​ഞ്ച​സ് ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട​തോ​ടെ ബം​ഗ​ളൂ​രു​വി​ന്‍റെ അം​ഗ​ബ​ലം 10 ആ​യി ചു​രു​ങ്ങി. ര​ണ്ടാം പ​കു​തി​യി​ൽ വി​ക്ട​ർ ബെ​ർ​തോ​മ്യു​വി​ലൂ​ടെ (61) കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല​യി​ൽ എ​ത്തി.

പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി​യ ഫ്രാ​ഞ്ചു 78-ാം മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നു ജ​യം സ​മ്മാ​നി​ച്ച ഗോ​ൾ സ്വ​ന്ത​മാ​ക്കി.

Latest News

Corehub Up